പരപ്പനങ്ങാടി: ചെട്ടിപ്പടി - കൊടക്കാട് ആലിൻ ചുവടിൽ ഓട്ടോയും ബസും കൂടിയിടിച്ച് പരിക്കേറ്റ ഓട്ടൊ ഡ്രൈവര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 5:15ഓടെആയിരുന്നു അപകടം. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ 52) യാണ് മരണപ്പെട്ടത്.
ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.
ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. അപകടത്തെ തുടർന്ന് ഓട്ടോ ക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.