മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കാടാമ്ബുഴയില്‍ നിന്നാണ് ഗാന്ധിനഗര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ഡിസംബര്‍ 29നാണ് രശ്മി രാജിന് ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ബന്ധുക്കള്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.