റിയാദ്: സൗദി അറേബ്യയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു. വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.