തിരൂർ: ഇന്നലെ വൈകിട്ട് കെഎസ്ആർടിസി ബസ് ജംക‍്ഷനിൽ നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ പെട്ടു. ഗുരുവായൂരിൽനിന്ന് തിരൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് കോടതി റോഡിൽനിന്ന് സിറ്റി ജംക‍്ഷനിലേക്കു കയറുന്ന ഭാഗത്ത് നിന്നുപോയത്.
വീൽ ജാമായി നിൽക്കുകയായിരുന്നു എന്നാണ് ഡ്രൈവർ അറിയിച്ചത്. ഇതോടെ കോടതി റോഡിൽ നിന്ന് മറ്റു വണ്ടികൾക്ക് കടന്നുവരാൻ സാധിക്കാത്ത സ്ഥിതിയായി. ഇത് നഗരമാകെ ഗതാഗതം സ്തംഭിക്കുന്നതിനു കാരണമായി. ഒരു മണിക്കൂറോളം കഴിഞ്ഞശേഷമാണ് വണ്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.