തിരൂർ, മംഗലം: കാവഞ്ചേരി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ ഖാജാ സിറാജുദ്ദീൻ അബ്ദുല്ലാഹിൽ ഖാദിരിയ(ഖ: അ) അവർകളുടെ 48-ാമത് വലിയ നേർച്ച 2023 ഫെബ്രുവരി 20,21 (തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ നടക്കും.
കൈമലശ്ശേരിയിൽ നിന്നും തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് കൊടിയേറ്റ് വരവ് ആരംഭിക്കും, നിരവധി ഗജവീരന്മാരുടെയും ബാൻഡ്, ദഫ്,ശിങ്കാരിമേളം, തകില്‍,കോൽക്കളി തുടങ്ങിയ വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി വൈകീട്ട് അഞ്ചു മണിക്ക് കാവഞ്ചേരി മഖാമിൽ കൊടിയേറ്റം നടക്കും,തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. ഒട്ടനവധി പെട്ടി വരവുകൾ 2 ദിവസങ്ങളിലായി എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ഗൂഗിൾ മാപ്പ്
https://maps.app.goo.gl/pb4Voi2gC6hJpqpYA