മലപ്പുറം: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്പാട് ചുങ്കത്തറ സ്വദേശി സുല്‍ഫത്ത് (24) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സുല്‍ഫത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയും, ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.


ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. സുല്‍ഫത്ത് തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post

Whatsapp news grup