നിലമ്ബൂര്‍: കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖയില്ലാത്ത പണം പിടികൂടി. കല്‍പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീര്‍ (46) എന്നയാളില്‍നിന്നാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപ പിടികൂടിയത്.
നിലമ്ബൂര്‍ ഡിവൈ.എസ്.പി സാജു കെ.അബ്രഹാമിന്‍റെ നിര്‍ദേശപ്രകാരം നിലമ്ബൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലെ പൊലീസും സംഘവും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
കാറിന്‍റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജറാക്കും. ആദായ നികുതി വകുപ്പിനും എന്‍ഫോഴ്സ് ഡയറക്ടറേറ്റിനും റിപ്പോര്‍ട്ട് നല്‍കും. എ.എസ്.ഐ കെ. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ ടി.എം. ജംഷാദ്, സി.പി.ഒമാരായ പി. അനസ്, പ്രിന്‍സ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു