വെട്ടം: വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി എ എം എൽ പി സ്കൂൾ പരിയാപുരം സ്കൂളിൽ വെച്ച് സൗജന്യ ഇ ശ്രം കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി. വെട്ടം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷംല സുബൈർ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, ഹംസ പുഴക്കര, സുബൈർ കുന്നത്ത്, സലീം വെട്ടം, ഫുവാദ് വിദ്യാനഗർ, ശോഭ വെട്ടം, സർഫ്രാസ് റഹ്‌മാൻ, സനീജ പടിയം, അബ്ദുൽ പച്ചാട്ടിരി തുടങ്ങിയവർ നേതൃത്വം നൽകി. നൂറ്കണക്കിന് പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.