പുത്തനത്താണി: കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനായി ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും, സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് പുന്നത്തല-ചേലക്കോടും സംയുക്തമായി പെരിന്തൽമണ്ണ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ചേലക്കോട് സിറാജുൽ ഉലൂം മദ്രസ്സയിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 59 പേർ രക്‌തധാനത്തിനെത്തുകയും 51 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.
വാർഡ് മെമ്പർ സുഹ്‌റ പുതുശേരി രക്‌തദാനം നടത്തി ഉൽഘാടനം ചെയ്ത ചടങ്ങിൽ ക്ലബ് ഭാരവാഹികളായ ഷമീർ, ഹനീഫ, ഹസീബ്, ആഷിഖ്, അമീർ, ഹാദി, അബു, BDK തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ, നൗഷാദ് കാളിയത്ത്, അലവി വൈരങ്കോട്, എന്നിവർ പങ്കെടുത്തു.