റിയാദ്: താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൽബാരി സഖാഫി (40) റിയാദിൽ നിര്യാതനായി. എട്ടു വർഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്ദുൽ ബാസിത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (റിയാദ് ), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യുഎഇ). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദ് ഐ.സി.എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം, അബ്ദുറസാഖ് വയൽക്കര, അബ്ദുൽ മജീദ്താനാളൂർ എന്നിവർ രംഗത്തുണ്ട്

Previous Post Next Post

Whatsapp news grup