സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇടപാടുകള്‍ ശനിയാഴ്ച താല്‍ക്കാലികമായി തടസപ്പെട്ടും. ഡിജിറ്റല്‍ സേവനങ്ങളും യോനോ ആപ്പും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. സാങ്കേതിക നവീകരണമാണ് സര്‍വീസിലെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 02:00 മണി മുതല്‍ രാവിലെ 8:30 വരെ ആയിരിക്കും ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുക എന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പ് പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങളും പുലര്‍ച്ചെ ഉപയോഗിക്കാനാകില്ല. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.