പാലക്കാട് ഉമ്മിനിയില്‍ പരീക്ഷ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

സുബ്രഹ്മണ്യന്‍- ദേവകി ദമ്ബതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യസമയത്ത് ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ വിദ്യാര്‍ത്ഥിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് മരിച്ച ബീന.

കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരെ കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ റൂമിനുളളിലെ ജനല്‍കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളേജില്‍ പോയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഫീസടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ സര്‍വകലാശാലയെ സമീപിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പലിനെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം. പരീക്ഷയെഴുതാന്‍ സാധിക്കാതെ വരുമോയെന്ന വിഷമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആരോപിച്ചു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


 

Previous Post Next Post

Whatsapp news grup