തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നാളെ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പൂര്‍ണമായി മുടങ്ങില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എല്ലാ ഡിപ്പോകളില്‍നിന്നും ആവശ്യമായ സര്‍വീസുകള്‍ ഉണ്ടാകും. റിസര്‍വ് ചെയ്ത ദീര്‍ഘദൂര സര്‍വീസുകളും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യാനുസരണം സര്‍വീസുകള്‍ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.

ഇന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുട എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 3209 സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ട് -മന്ത്രി വിശദീകരിച്ചു.


Previous Post Next Post

Whatsapp news grup