തിരുരങ്ങാടി : ചെറുമുക്ക് ആമ്പൽപാടത്ത് ചുവപ്പും വെളുപ്പും നിറത്തിലുള്ള ആമ്പൽ വിരിഞ്ഞു നിൽക്കുന്നത് കാഴ്ച്ചക്കാർക്ക് കൗതുകമാവുന്നു. കഴിഞ്ഞ 15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ മാത്രം വിരിഞ്ഞിരുന്ന പാടത്ത് ഇത്തവണ വെള്ളനിറത്തിലുള്ള ആമ്പലുകളും വിരിഞ്ഞതാണ് കാഴ്ച്ചക്കാർക്ക് ഏറെ കൗതുകം സമ്മാനിച്ചത്.

രാവിലെ അഞ്ചിന് ശേഷം പത്തര വരെ ചുവന്ന ആമ്പലുകളും രാവിലെ മുതൽ ആറുവരെ വെളുത്ത ആമ്പലുകളുമാണ് മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്നത്. ദൂരെ ദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും വെള്ളത്തിനു മുകളിലെ പച്ചില സൗന്ദര്യവും അതിനിടയിലെ ചുവന്ന ഇരു നിറത്തിലുള്ള ആമ്പലും മനം നിറയ്ക്കുന്ന കാഴ്ച്ചകളാണ്. 

ഇപ്പോൾ നെൽകൃഷിക്കായി കർഷകർ നിലമൊരുക്കുന്ന തിരക്കിലാണ്. നേരത്തെ വെളുത്ത ആമ്പലുള്ള വയലിൽ ചെറുമുക്ക് സ്വദേശി തിരുനാവായ ഭാഗത്ത് നിന്ന് ചുവന്ന ആമ്പലിന്റെ വിത്ത് കൊണ്ടിട്ടിരുന്നു. ഇതോടെ വെളുത്ത ആമ്പലുകൾ നശിച്ച് ചുവന്ന ആമ്പലുകൾ നിറഞ്ഞു. കഴിഞ്ഞ 15 വർഷത്തെ ചുവന്ന ആമ്പലിന്റെ കുത്തക അവസാനിപ്പിച്ചാണ് ഇത്തവണ വെളുത്ത ആമ്പലുകളും തലപൊക്കിയത്.

Previous Post Next Post

Whatsapp news grup