കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി. 26 ലക്ഷത്തിന്റെ 528 ഗ്രാം സ്വർണമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.