കൽപകഞ്ചേരി: മദ്രസ വിദ്യാർഥിയെ അക്രമിച്ച യുവാവിനെതിറരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പടിയത്ത് അൻവർ (40) നെതിരെയാണ് പൊലീസ് കേസെടുത്തത്. രണ്ടത്താണി വലിയപറമ്പ് തച്ചപറമ്പിൽ നൗഫലിന് മകൻ റാസി മുഹമ്മദ് (8) നെയാണ് ഇയാൾ അക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
നജാത്തുൽ അനാം മദ്രസയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ റസി കഴിഞ്ഞ ദിവസം വൈകീട്ട് 4 മണി മദ്രസയിലേക്ക് പോകുമ്പോൾ കാറിൽ തൊട്ടു എന്ന് പറഞ്ഞാണ് കുട്ടിയെ അക്രമിച്ചത്.കുട്ടിയുടെ പിതൃസഹോദരൻ സഹീദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചൈൽഡ് ലൈനിലും രക്ഷിതാക്കൾ പരാതി നൽകി