തൃശൂര്‍ മതിലകം പൂവ്വത്തും കടവില്‍ കനോലി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്ബുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരെയാണ് കാണാതായത്
ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടൊയാണ് സംഭവം. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ബോള്‍ പുഴയില്‍ വിണപ്പോള്‍ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ബോളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയ രണ്ട് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ടാണ് സംഭവം പുറത്തറിഞ്ഞത്.
ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറയിച്ചത്. മതിലകം പോലീസും, കൊടുങ്ങല്ലൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി വരികയാണ്.