മലപ്പുറം: ഫെബ്രുവരി എട്ടിന് വള്ളിക്കുന്ന് അത്താണിക്കലിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. മരണത്തിന് പിന്നില്‍ ഭര്‍തൃ പീഡനമാണെന്ന് ചൂണ്ടിക്കാട്ടി ലിജിനയുടെ ബന്ധുക്കള്‍ പരപ്പനങ്ങാടി പോലിസിലും മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനും പരാതി നല്‍കി. ചാലിയം വട്ടപ്പറമ്ബിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അത്താണിക്കല്‍ സ്വദേശി കമ്മിളി കൊല്ലയാളി ലാലുമോന്റെ ഭാര്യയായ ലിജിന കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മൂന്നിനാണ് ട്രെയിന്‍ തട്ടി മരിച്ചത്. ലിജിനയെ ഭര്‍ത്താവ് ഷാലു നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ഭര്‍തൃ വീട്ടിലെ നിരന്തര പീഡനത്തെക്കുറിച്ച്‌ ലിജിന പലപ്പോഴായി തന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. മാനസികമായും ശാരീരികമായും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അവസരത്തിലെല്ലാം സ്വന്തം വീട്ടിലേക്ക് ലിജിന എത്തുകയായിരുന്നു പതിവെന്നും സഹോദരന്‍ ഹരീഷ് കുമാര്‍ എസ്പി ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. യുവതി ട്രെയിന്‍ തട്ടി മരിക്കുന്നതിന് മുമ്ബ് എഴുതി വെച്ച പീഡനത്തെക്കുറിച്ചുള്ള പരാതിയും എസ്പിക്ക് കൈമാറിയിട്ടുണ്ട്. അക്ഷയ്, അശ്വനികൃഷ്ണ എന്നിവര്‍ ലിജിനയുടെ മക്കളാണ്.



Previous Post Next Post

Whatsapp news grup