തിരൂര്‍: താഴെപ്പാലത്തെ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ സ്റ്റേഡിയം ഭാഗത്തെ അപ്രോച്ച് റോഡിന്റെ സുരക്ഷാ ഭിത്തിയുടെ നിര്‍മാണമാണ് നടക്കുന്നത്. തുടര്‍ന്ന് ഇവിടെ മണ്ണിട്ടുയര്‍ത്തി ടാറിങ് ചെയ്യുന്നതോടെ ആറ് മാസങ്ങള്‍ക്കുള്ളില്‍  പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. 1.78  കോടി രൂപ ചെലവഴിച്ചാണ് ഇരുവശങ്ങളിലെയും അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 4.4 കോടി ചെലവഴിച്ചാണ് നിലവില്‍  പാലം നിര്‍മിച്ചത്. അപ്രോച്ച് റോഡിന്റെ പ്രവൃത്തി കൂടി പൂര്‍ത്തീകരിച്ചു പാലം തുറന്നു നല്‍കുന്നതോടെ ചമ്രവട്ടം പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.


Previous Post Next Post

Whatsapp news grup