തിരൂർ: ബസ് സ്റ്റാൻഡിൽ രാത്രിസാമൂഹിക വിരുദ്ധരുടെ അഴി ഞ്ഞാട്ടം രൂക്ഷമാവുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും കച്ചവടവും വ്യാപകമാണ്. ഇതിന്റെ പേരിൽ അടിപിടിയും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ച് ഒരാളുടെ തലക്ക് പരിക്കേറ്റിരുന്നു. 

തമിഴ്നാട് സ്വദേശിയും മറ്റൊരാളും തമ്മിൽ നടന്ന തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതോടെ സ്റ്റാൻഡിന്റെ പല ഭാഗങ്ങളും ഇരുട്ടിലാകുകയാണ്.വൈലത്തൂർ ന്യൂസ് . തിരൂർ നഗരസഭയുടെ മൂന്ന് ലോ മാസ്റ്റ് ലൈറ്റുകൾ ഇവിടെയുണ്ടെങ്കിലും ഒന്ന് മാത്രമാണ് പ്രകാശിക്കുന്നത്. ലഹരി സംഘങ്ങൾ താവളമാ ക്കിയതോടെ രാത്രി ഭീതിയോടെ യാണ് യാത്രക്കാർ സ്റ്റാൻഡിലെത്തുന്നത്.

ചമ്രവട്ടം പാതയിലൂടെയുള്ള ദീർഘദൂര യാത്രകൾ ക്കായി കെ.എസ്.ആർ.ടി.സി ബസ് കാത്തുനിൽക്കുന്നവർ തിരൂർ ബസ് സ്റ്റാൻഡിൽ രാത്രി എത്താറുണ്ട്. സുരക്ഷക്ക് ബസ് സ്റ്റാൻഡിലെ മുഴുവൻ വിളക്കുകളും പ്രകാശിപ്പിക്കുകയും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും വേണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

Previous Post Next Post

Whatsapp news grup