വിനോദ സഞ്ചാര കേന്ദ്രമായ ചെരുപ്പടി മല കണ്ടു തിരിച്ചു വരുമ്പോൾ ചെറിയക്കാട് വെച്ച് ഇന്നലെ വൈകുന്നേരം 3 മണിക്ക് റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റ പുളിയംപറമ്പ് സ്വദേശിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.
പരിക്ക് ഗുരുതരം ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശിയും പുളിയംപറമ്പ് തോട്ടോളി മുഹമ്മദ് സുഹൈൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെട്ടത്.