തിരൂർ: വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരിയിൽ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന, മഴക്കാലത്ത് ഗതാഗത യോഗ്യമല്ലാത്ത പച്ചാട്ടിരി അലമാരകമ്പനി കാവേത്ത് കരുവാൻതാഴം റോഡ് എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നാട്ടുകാരുടെ ഒപ്പോട് കൂടിയ നിവേദനം വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സൈനുദ്ധീൻ എം എന്നിവർക്ക് വെൽഫെയർ പാർട്ടി പച്ചാട്ടിരി യൂണിറ്റ് സമർപ്പിച്ചു. ഭൂ ഉടമകളിൽ നിന്നും സമ്മത പത്രം കിട്ടിയിടത്തു നിന്നും തുടങ്ങാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു റോഡ് പണി നീട്ടിക്കൊണ്ട് പോവുകയാണ്. വെൽഫെയർ പാർട്ടി പച്ചാട്ടിരി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ മജീദ് പച്ചാട്ടിരി, അബ്ദുൽ സലാം ഒ എ, ശറഫുദ്ധീൻ ചമേലിൽ, നാസർ അലാറ്റിൽ, അബ്ദു സമദ് കോട്ടേക്കാട് എന്നിവർ പങ്കെടുത്തു