തൃശൂര്‍: തൃശൂര്‍ -പുതുക്കാട് റൂട്ടില്‍ തെക്കേ തുറവ് ഭാഗത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി. അപകടകാരണം വ്യക്തമല്ല. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. തൃശൂര്‍ - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ഇരുമ്ബനം ബിപിസിഎല്ലില്‍ നിന്നും ഇന്ധനം നിറയ്‌ക്കാന്‍ പോയ ചരക്ക് തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.  നിലവില്‍ ഒരു വരിയിലൂടെ ട്രെയിന്‍ വിട്ടു തുടങ്ങിയിട്ടുണ്ട്. കൊച്ചുവേളി എക്സ്പ്രസും,​ മംഗള എക്സ്പ്രസും അല്പസമയം മുൻപ് ബ ഇതുവഴി കടത്തി വിട്ടു. ഏറനാട് എക്സ്പ്രസും വേണാടും ജനശതാബ്‌ദിയുമടക്കമുള്ള ട്രെയിനുകള്‍ വൈകും.


Previous Post Next Post

Whatsapp news grup