താനൂർ: ഫേസ് ബുക്കിലൂടെ വ്യാജ വിലാസവും ഫോട്ടോയും നല്‍കി ഒമ്പതാം ക്ലാസുകാരിയെ പരിചയപെട്ട ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച 19കാരനായ പ്രതി അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭരത് (19) നെയാണ് മലപ്പുറം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയായ പ്രതിയെ ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂര്‍ പോലീസ് പോക്‌സോ വകുപ്പും ഐ ടി ആക്റ്റ് വകുപ്പുകളും പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ ഇന്‍സ്പെക്ടര്‍ അബ്ബാസ് അലി, എസ് സി പി ഒമാരായ സലേഷ്, അമല്‍ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴ നിന്നും പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. താനൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പരസ്പരം മെസേജുകള്‍ അയച്ചിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ പ്രതി വാട്‌സാപ്പിലൂടെയും മെസേജ് അയക്കുന്നത് പതിവാക്കിയിരുന്നു