തിരൂർ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 40-ാം വാർഷികം തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടന്നു. സംഘത്തിന്റെ പ്രവർത്തന പരിധി തിരൂർ റവന്യൂ ഡിവിഷൻ പ്രദേശം മുഴുവനായി മാറ്റിയതിനാൽ പേര് തിരൂർ റീജിണൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
MLA കുറുക്കൊളി മൊയ്തീൻ, AR എൻ. ജനാർദ്ദനൻ, സ : ഇ ജയൻ, പി. ഹൃഹികേശ് കുമാർ, അഡ്വ: പി.ഹംസക്കുട്ടി, പി.ഗോപാലകൃഷ്ണൻ, വി.പി. സിനി, എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡണ്ടുമാരേയും മുൻ സെക്രട്ടറിയെയും ആദരിച്ചു. സഹകരണ സെമിനാറിൽ IMCH ചെയർമാൻ എ. ശിവദാസൻ മേഡറേറ്ററായിരുന്നു. പി.കെ.പ്രദീപ് മേനോൻ, ശ്രീഹരി, ഹനീഫ മൂന്നിയൂർ എന്നിവർ പ്രസംഗിച്ചു. വി.കെ. രാജേഷ് സ്വാഗതവും ആർ.പി.ബാബുരാജ് നന്ദിയും പറഞ്ഞു.