തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്കാരം ഏർപ്പെടത്താൻ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടൻ തുറക്കാനും തീരുമാനിച്ചു. സിവിൽ സ്റ്റേഷൻ റോഡിൽ പൂർണമായും വൺവേയാക്കും. യാത്രവാഹനങ്ങൾക്കായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കും.

താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വൺവേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ബൈപാസ് വഴി സിവിൽ സ്റ്റേഷൻ റോഡിലൂടെ സ്റ്റാന്റിൽ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവിൽ സ്റ്റേഷൻ റോഡിലൂടെ സ്റ്റാന്റിൽ പ്രവേശിക്കും. സ്റ്റാന്റിൽ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകൾ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകൾ ചെമ്മാട് ടൗൺ

വഴിയും പോവും, താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും (ചന്ദ്രിക ഓഫീസ്) താലൂക്ക് ആസ്പത്രിക്ക് പിൻവശവും തൃക്കുളം സ്കൂളിനു സമീപവും കോഴിക്കോട് റോഡിൽ മീൻ മാർക്കറ്റിനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും.

ടൗണിലെ തിരക്ക് ഒഴിവാക്കാൻ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങൾ വെഞ്ചാലി കനാൽ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്റ് തുറക്കുന്നതോടെ ടൗണിലെ തിരക്ക്ഒഴിവാക്കാനാകും. സ്റ്റാന്റ്തുറക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നുതിനു പോലീസിനെ സഹായിക്കാൻ ട്രോമാകെയർവളണ്ടിയർമാരുടെ പ്രത്യേക സേവനം ഒരു മാസത്തേക്ക്ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. നഗരസഭയിലെ പ്രധാന ജംഗ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് അസി എഞ്ചിനിയറെ ചുമതലപ്പെടുത്തി. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. തഹസിൽദാർ പിഒ സാദിഖ്. ജോ.ആ.ർ.ടി.ഒ സുബൈർ, എസ്ഐ റഫീഖ്, സിദ്ദീഖ് ഇസ്മായിൽ.സി.പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സിപി ഇസ്മായിൽ, ഇപി ബാവ. എം സുജിനി. വഹീദ ചെമ്പ, സജീഷ് സംസാരിച്ചു.

Previous Post Next Post

Whatsapp news grup