തിരൂർ: തൃക്കണ്ടിയൂർ ജി.എൽ.പി.യിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപിക മേദിനിക്ക് പിടിഎയും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.കെ.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.
കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭാധ്യക്ഷ എ.പി.നസീമ, നിർമല കുട്ടികൃഷ്ണൻ, ജീന ഭാസ്‌കർ, സുബൈദ ചെറാട്ടയിൽ, അഡ്വ.എം.വിക്രംകുമാർ, വേണുഗോപാൽ കൊൽക്കൊത്ത, പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, മുഹമ്മദ് അഷ്റഫ്, വി.ടി.മുഹമ്മദ് കോയ തങ്ങൾ, സാബിറ എന്നിവർ പ്രസംഗിച്ചു.