തിരൂർ: കഴിഞ്ഞ ഡിസംബറില്‍ മംഗലം കൂട്ടായി പാലത്തില്‍ കാര്‍ തടഞ്ഞ് യുവാവിനെ ആക്രമിച്ച് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേരെ തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
പുറത്തൂര്‍ പടിഞ്ഞാറെക്കര അമ്മുട്ടിന്റെ പുരക്കല്‍ റിയാസ് (32), വെട്ടം പച്ചാട്ടിരി കളരിക്കല്‍ ദജാനി (50) എന്നിവരെയാണ് തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ മംഗലം കൂട്ടായി പാലത്തില്‍ കാര്‍ തടഞ്ഞ് പുറത്തൂര്‍ സ്വദേശിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും സ്വര്‍ണാഭരണവും കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്‌റ്റിലായത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. കൊലപാതകശ്രമം, ലഹള, സ്ത്രീകള്‍ക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസുകളിലുള്‍പ്പെട്ടയാളാണ് പ്രധാന പ്രതി റിയാസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ എംഡിഎംഎയുമായി ദജാനിയെ പൊലീസ് അറസ്റ്റചെയ്തിരുന്നു.