ഫറോക്ക്‌: കടലുണ്ടിയിൽ സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള റെസ്റ്റോറന്റ് വരാൻ പോകുന്നു.  കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് റെസ്റ്റോറന്റ് നിര്‍മിക്കുക.

യാത്രാ യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിര്‍മാണത്തില്‍ അതികായരായ കേരള ഷിപ്പിങ്‌ ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.


Previous Post Next Post

Whatsapp news grup