പൊന്നാനി: പൊന്നാനിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ 19 നാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രണയം നടിച്ച കാമുകന്‍ കടവനാട് സ്വദേശി നിഖില്‍ കുമാറാണ് (23) പെണ്‍കുട്ടിയുമായി നാടുവിട്ടത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഹനം വാടകക്കെടുത്ത് പെണ്‍കുട്ടിയുമായി എറണാകുളത്ത് എത്തുകയും തുടര്‍ന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളില്‍ കറങ്ങി ചിദംബരത്ത് വാടക വീടെടുത്ത് കഴിയുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വച്ച് മൂന്നു ദിവസം ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മംഗലാപുരത്ത് എത്തിയ ഇവര്‍ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയില്‍ പോകാനായിരുന്നു ഇവരുടെ പദ്ധതി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റു മാര്‍ഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പൊന്നാനി പൊലീസ് വയനാടില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശന്‍ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്
