ചാലക്കുടി: തൃശ്ശുരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. ചാലക്കുടിക്ക് സമീപം ഇഞ്ചക്കുണ്ടിലാണ് സംഭവം. അനീഷ് എന്ന യുവാവാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
60 വയസ്സുള്ള കുട്ടന്‍, ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ റോഡിലായിരുന്നു മൃതദേഹങ്ങള്‍.
സംഭവത്തിന് പിന്നാലെ അനീഷ് ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.