തിരുരങ്ങാടി: ചേളാരി ഐ ഒ സി പ്ലാന്റിന് സമീപം ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേറക്കോട് കൂടത്തൂർ ചേലക്കൽ പരേതനായ അയ്യപ്പന്റെ മകൻ ഗിരീഷ് കുമാർ എന്ന കുട്ടനെ (45)യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകിട്ടാണ് ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: കാർത്ത്യായനി ഭാര്യ: ബിന്ദു മക്കൾ: ഐശ്വര്യ, ആദിത്യൻ

Previous Post Next Post

Whatsapp news grup