തിരുര്‍: മദ്രസാ വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ പിതാവ് മര്‍ദ്ദിച്ചതായി പരാതി. ബുധനാഴ്ച രാവിലെ ഒമ്ബത് മണിയോടെ തെക്കന്‍ കുറ്റൂരിലാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍കുറ്റൂര്‍ സ്വദേശി തോട്ടുംപുറത്ത് സിദ്ദീഖിന്റെ മകന്‍ മിസ്ബാവുല്‍ ഹഖിനാണ് സഹപാഠിയുടെ പിതാവില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പറയുന്നത്.
സഹപാഠിയുമുണ്ടായ വഴക്കിനെ തുടര്‍ന്ന് സഹപാഠിയുടെ പിതാവ് ഓട്ടോയിലെത്തി സഹോദരിമാരുടെ മുന്നില്‍ വെച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പിതാവ് സിദ്ദീഖ് തിരൂര്‍ പൊലീസില്‍ പരാതി നല്കി.
