താലൂക്ക് ആശുപത്രിയിൽ കോവിഡ് ഉൾപ്പെടെ ഉള്ള രോഗികൾ വന്നാൽ അവർക്കുകൂടി സർജറി ചെയ്യാനുള്ള നെഗറ്റീവ് പ്രഷർ സംവിധാനം ഏർപ്പാടാക്കാനുള്ള നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയിൻ ഓപ്പറേഷൻ തിയേറ്റർ 28/4/2022 വ്യാഴാഴ്ച വൈകുന്നേരം മുതൽ മൂന്നു ആഴ്ചത്തേക്ക് അടച്ചിടുന്നതായി അറിയിക്കുന്നു. 

പ്രസവ സംബന്ധമായ സിസേറിയൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ളത് മുടങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. താൽക്കാലത്തേക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയോട് എല്ലാരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചെയർമാൻ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി & സൂപ്രണ്ട്, താലൂക്ക് ആശുപത്രി, ചെമ്മാട്.

Previous Post Next Post

Whatsapp news grup