"ഉദ്യോഗ് 2022" മലപ്പുറം ജില്ലാ പഞ്ചായത്ത് ജോബ് ഫെയറിന്റെ ഭാഗമായി തിരൂർ എസ്.എസ്.എം. പോളി ടെക്‌നിക് കോളേജിൽ നടന്ന ആദ്യ ഗ്രൂമിംഗ് സെഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്‌തു.
ആദ്യ സെഷനിൽ തിരൂർ, പൊന്നാനി, മണ്ഡലങ്ങളിൽ നിന്നും രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്കാണു തിരൂർ പോളിയിൽ ഗ്രൂമിംഗ് നടന്നത്.
ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ നസീബ അസീസ്, മെമ്പർമാരായ ഫൈസൽ എടശ്ശേരി, വി.കെ.എം. ഷാഫി, അഡ്വ. പി.പി. മോഹൻദാസ്, എ.പി. സബാഹ്, ശ്രീദേവി പ്രാക്കുന്ന് , എ.കെ. സുബൈർ, ചീഫ് കോർഡിനേറ്റർ ജബ്ബാർ അഹമ്മദ്, പ്രിൻസിപ്പൽ അബ്ദുന്നാസർ കൈപ്പഞ്ചേരി, സൂപ്രണ്ട് അബ്ബാസ് കുന്നത്ത്, തുടങ്ങിയവർ സംബന്ധിച്ചു.