തിരുവനന്തപുരം: നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്ബിന്റെ തോല് കണ്ടെത്തിയെന്ന് പരാതി ഉയര്‍ന്നത്. മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്ബിന്റെ തോല് കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടേതാണ് പരാതി.  ഭക്ഷണം വാങ്ങി കുറച്ച്‌ കഴിച്ച ശേഷമാണ് ഇവര്‍ ഈ അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു.

നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതില്‍ പാമ്ബിന്റെ തൊലിയാണ് ഭക്ഷണത്തില്‍ കണ്ടെത്തിയതെന്ന് വ്യക്തമായി. ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ അടപ്പിച്ചു. പാമ്ബ് പൊഴിച്ച പുറംഭാഗത്തെ തൊലി പേപ്പറില്‍ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കി.

Previous Post Next Post

Whatsapp news grup