കോഴിക്കോട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.

ഫറോക്ക് പൊലീസും വനിതാ സെല്‍ അധികൃതരും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

Previous Post Next Post

Whatsapp news grup