മലപ്പുറം: കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേര്‍ പിടിയിൽ മലപ്പുറം കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസിലാണ് സംഭവം. അറ്റന്റര്‍മാരായ ചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ ഓഫീസില്‍ എത്തിയ യുവാവില്‍ നിന്ന് അര ലക്ഷം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ചന്ദ്രനും കൃഷ്ണകുമാറും. തുടര്‍ന്ന്, ഇരുവരും യുവാവില്‍ നിന്ന് പതിനായിരം രൂപ കൈപ്പറ്റുമ്ബോഴാണ് അറസ്റ്റ് നടന്നത്.
അതേസമയം, സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സമാന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
