പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടാക്കിയതിന് ശേഷം ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവരുടെ അഞ്ചുവയസുള്ള മകള്‍ പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.മുഹമ്മദ് എന്നയാള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. 

വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സംശയം. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്ഫോടനത്തില്‍ മരിച്ചത്. സ്ഫോടനിന് പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.


Previous Post Next Post

Whatsapp news grup