കാഞ്ഞങ്ങാട് പള്ളിക്കര പൂച്ചക്കാട് മോട്ടോർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ ആഴമേറിയ കിണറ്റിൽ വീണു പിതാവു മൂന്നുമക്കളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു ഉദുമ ഇച്ചി ലിങ്കാൽ സ്വദേശി ഇ.കെ.നസീറും മക്കളുമാണ് കാറിലുണ്ടായിരുന്നത് സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
പൂച്ചക്കാട് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തുള്ള കിണറ്റിലേക്ക് ആണ് കാർ മറിഞ്ഞത് കെ എസ് ടി പിറോഡിൽ പൂച്ചക്കാട് ജംഗ്ഷനിൽ മോട്ടോർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ നിയന്ത്രണംവിട്ട് തൊട്ടടുത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു ഏറെ താഴ്ചയുള്ള കിണറ്റിൽ വെള്ളവും ഉണ്ട് ഏറെ ആശങ്കയും ഭയവും പരത്തിയ അപകടത്തിൽ നാട്ടുകാരായ ചില യുവാക്കൾ ഉടനടി കിണറ്റിൽ ഇറങ്ങുകയും കാറിൽ കുടുങ്ങിക്കിടന്ന വരെ അത്ഭുതകരമായി സാഹസികമായി രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.
CCTV ദൃശ്യം
അപകട വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൂച്ചക്കാട് ടൗണിൽ തടിച്ചുകൂടിയത് നാട്ടുകാരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ അപകടമായിരുന്നു പൂച്ചക്കാട് സംഭവിച്ചത്. ഇ.കെ.നസീറും മക്കളുമാണ് കാറിലുണ്ടായിരുന്നത് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി