അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 25 കോടി രൂപ സ്വന്തമാക്കി. മലപ്പുറം സ്വദേശിയായ മുജീബ് ചിറത്തൊടി, അജ്മാനില്‍ ട്രക്ക് ഡ്രൈവറാണ് ഇദ്ദേഹം. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സ്വദേശിയാണ് 49കാരന്‍.
ഏപ്രില്‍ 22നാണ് ഇദ്ദേഹം സമ്മാനര്‍ഹമായ 229710 എന്ന നമ്ബര്‍ ടിക്കറ്റ് വാങ്ങിയത്. വിശുദ്ധ റമദാന്‍ മാസത്തിലെ തന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചതായി അദ്ദേഹം പ്രതികരിച്ചു.
"ഇത് അപ്രതീക്ഷിതമാണ്. കോടീശ്വരനാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കടം വീട്ടാനുണ്ട്. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തതിന് ശേഷം കേരളത്തില്‍ സ്വന്തമായി ഒരു വീട് പണിയാന്‍ സാധിച്ചു. വായ്പകള്‍ തിരിച്ചടയ്ക്കാനുണ്ട്.
072051 എന്ന ടിക്കറ്റ് നമ്ബരിനുടമയായ ഇന്ത്യക്കാരനായ വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യം ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയപ്രകാശ് നായര്‍ ആണ്. 077562 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്.