വണ്ടൂർ: നിലമ്പൂർ - വണ്ടൂർ സംസ്ഥാന പാതയിൽ അമ്പലപ്പടി പുല്ലൂർ വളവിൽ വെച്ച് ഇന്ന് രാവിലെ 09:40 നാണ് സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂർ ഭാഗത്തേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ ബസ് ആണ് അപകടത്തിൽ പെട്ടത്.
യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യമായി പറിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാരിഴക്ക് വൻ ദുരന്തമാണ് ഒഴിവായത്. കെട്ടുമ്മൽ ബാലകൃഷ്ണൻ എന്നയാളുടെ വീടിന്റെ മുറ്റത്തേക്ക് ആണ് ബസ് ഇടിച്ച് കയറിയത്. മതിൽ പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നു.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാരിൽ ചിലർ ബസിന്റെ മുൻവശത്തെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചു വീണു. വീടിനോട് ചേർന്ന് ആണ് ബസ് നിന്നത്. സംസ്ഥാന പാതയായ ഇവിടെ അപകടം തുടർക്കഥയാണ്. കഴിഞ്ഞ ആഴ്ചയും മരം കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടിരുന്നു.