പെരിന്തൽമണ്ണ: എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ റാലി നടക്കുന്നതിനാൽ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മുതൽ പെരിന്തൽമണ്ണയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.


മലപ്പുറം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ആയിഷ ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാനത്തുമംഗലം -പൊന്ന്യാകുർശി ബൈപ്പാസ് വഴി പോകണം.


പാലക്കാട് ഭാഗത്തു നിന്നുള്ളവ പൊന്ന്യാകുർശിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഇതേ ബൈപ്പാസിലൂടെ പോകണമെന്ന് പോലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ അറിയിച്ചു. പട്ടാമ്പി റോഡിലും ഊട്ടി റോഡിലും നിയന്ത്രണമില്ല.

Previous Post Next Post

Whatsapp news grup