തിരൂർ : തിരൂർ നഴ്സിങ് ഹോമിലെ കാരുണ്യഹൃദയാലയ കാർഡിയോളജി സെന്ററിൽ ഈവനിങ് ഒ.പി.ആരംഭിക്കുന്നു. ഞായറാഴ്ചയൊഴികെ വൈകുന്നേരം നാലുമുതൽ ഏഴ്‌ വരെ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കും. 

പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ.മുഹമ്മദ് മുസ്തഫ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെയുണ്ടാകും. സീനിയർ കാർഡിയോളജിസ്റ്റായ ഡോ.തഹ്സിൻ നെടുവഞ്ചേരിയുടെ ഒ.പി.ചൊവ്വാഴ്ച മൂന്നരമുതൽ അഞ്ചുവരെ.തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ മൂന്നുവരെ ഡോ.ജനു ജെയിംസ് ചക്കോളയുടെ ഒ.പി.യുമുണ്ടാകും.

മേയ് 25-നും 26-നും വൈകുന്നേരം നാലുമുതൽ ഏഴുവരെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പുണ്ട്. ബുക്കിങ്ങിന്: 8129000294, 8129000235, 7593932000

Previous Post Next Post

Whatsapp news grup