ശാസ്താംകോട്ട: മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങി ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു. ഏതാനും ദിവസം മുമ്ബ് ഇവരുടെ തൊണ്ടയില്‍ മീന്‍മുള്ള് തറച്ചിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു.


വടക്കന്‍ മൈനാഗപ്പള്ളി മഠത്തില്‍ വടക്കതില്‍ ഇസ്മയില്‍ കുട്ടിയുടെ ഭാര്യ നബീസാ ബീവി ആണ് (78) മരിച്ചത്. മക്കള്‍: നദീറബീവി, സലിം (സൗദി). അബ്ദുല്‍ സലാം, നസീമ, ലത്തീഫ്, ഷാജഹാന്‍ (സൗദി), ഹാരീസ്. മരുമക്കള്‍. ജമാലുദ്ദീന്‍ കുഞ്ഞ്, പാരിഷാ ബീവി (കുടുംബ കോടതി ചവറ), ജമീലാബീവി, അബ്ദുല്‍ സലാം, റംലാ ബീവി, ഷജീല, ഷാഹിന.

Previous Post Next Post

Whatsapp news grup