കോഴിക്കോട്: പെരുന്നാള്‍ ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയ വിദ്യാർത്ഥി പുഴയില്‍ മുങ്ങിമരിച്ചു. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കൊടുവള്ളി മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.
Cctv ദൃശ്യം
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാവിന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പൂനൂര്‍ പുഴയിലാണ് കുട്ടി മുങ്ങിമരിച്ചത്. മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.