തിരൂർ : നഗരത്തിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കാനൊരുങ്ങി തിരൂർ നഗരസഭ . നഗരത്തിൽ ഗതാഗത കുരുക്കുകൾ ഏറിവരുന്ന സാഹചര്യ ത്തിലാണ് നഗരസഭ മുൻകൈയെടുത്ത് ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നത് . നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് താഴെപാലം , പൂങ്ങോട്ടുകുളം എന്നിവിടങ്ങളിൽ സിഗ്നൽ സ്ഥാപിക്കുന്നത് . സിഗ്നൽ സ്ഥാപിക്കുന്നതിന് ഡി . പി . ആർ സമർപ്പിക്കുന്നതിന് കെൽട്രോൺ കമ്പനിക്ക് നിർ ദേശം നൽകിയതായി നഗരസഭ വൈസ് ചെയർമാൻ പി . രാമൻകു ട്ടി അറിയിച്ചു . ഏഴ് ദിവസത്തെ വിദഗ്ധ പഠനം പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിച്ചാൽ നാല് മാ സത്തിനകം പ്രവൃത്തി പൂർത്തിയാവും . ട്രാഫിക് സിഗ്നൽ പൂർത്തിയാവുന്നതോടെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.

Previous Post Next Post

Whatsapp news grup