തിരൂര്‍: വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും 35,000 രൂപ പിഴയും വിധിച്ചു. പെരുവള്ളൂര്‍ കൊല്ലംചിന മേലോട്ടില്‍ വീട്ടില്‍ ദാമോദരനെയാണ് (48) തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ) കോടതി ജഡ്ജി സി.ആര്‍. ദിനേഷ് ശിക്ഷിച്ചത്. 2015 ഒക്ടോബര്‍ 12നായിരുന്നു സംഭവം. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരൂരങ്ങാടി ഇന്‍സ്പെക്ടര്‍ ബി. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Previous Post Next Post

Whatsapp news grup