മലപ്പുറം: പ്ലസ് വൺ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. രാത്രി ഉറങ്ങാന്‍ കിടന്ന 16കാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിന്റെ മകള്‍ അന്‍ഷിദ (16) ആണ് മരിച്ചത്. വാണിയമ്ബലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.

ഇന്നു പുലര്‍ച്ചെയാണ് വീട്ടുകാര്‍ അന്‍ഷിദയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശദമായ മൊഴിയെടുക്കും. കുട്ടിക്കു മാനസികമായ പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നോയന്നും കഴിഞ്ഞ ദിവസങ്ങളില്‍ സ്വഭാവത്തില്‍ വല്ല മാറ്റങ്ങളും ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൂടെ പഠനം നടത്തുന്ന അടുത്ത സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തിയേക്കും. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ് ഐ ടിപി മുസ്തഫ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കി.


Previous Post Next Post

Whatsapp news grup