തിരൂര്‍: വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്ബില്‍ സിറാജുദ്ദീന്‍ (38) അറസ്റ്റില്‍. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലുള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നയാളാണ് പിടിയിലായ സിറാജുദ്ദീന്‍.
കഴിഞ്ഞദിവസം അര്‍ധരാത്രി തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പനക്കായി കൈയില്‍ സൂക്ഷിച്ച കഞ്ചാവു പൊതികളുമായിട്ടാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ ബിജുപോള്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജി, ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു